ആ ചിത്രങ്ങളെല്ലാം വ്യാ​ജ​മാ​യി​രു​ന്നു… അധികൃതര്‍ ഞെട്ടലില്‍

വ​​​​ലി​​​​യ വി​​​​ല​​​​കൊ​​​​ടു​​​​ത്തു സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തി​​​​ന്‍റെ ഞെ​​​​ട്ട​​​​ലി​​​​ലാ​​​​ണ് ദ​​​​ക്ഷി​​​​ണ ഫ്രാ​​​​ൻ​​​​സി​​​​ലെ ഏ​​​​ലി​​​​നു​​​​ള്ള കാ​​​​ടാ​​​​സ്ട്രോ​​​​പ് മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലെ അ​​​​ധി​​​​കൃ​​​​ത​​​​ർ. വി​​​​ഖ്യാ​​​​ത ഫ്ര​​​​ഞ്ച് ചി​​​​ത്ര​​​​കാ​​​​ര​​​​ൻ എ​​​​ടി​​​​യന്ന​​​​ ടെ​​​​റ​​​​സി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ വ​​​​ലി​​​​യ ശേ​​​​ഖ​​​​ര​​​​മു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഈ ​​​​മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ പെ​​​​രു​​​​മ.

എ​​​​ന്നാ​​​​ൽ എ​​​​ടി​​​​യ​​​​ന്ന ടെ​​​​റ​​​​സി​​​​ന്‍റെ ചി​​​​ത്ര​​​​മെ​​​​ന്ന പേ​​​​രി​​​​ൽ ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 140 ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ 82 ചി​​​​ത്ര​​​​ങ്ങ​​​​ൾ മ​​​​റ്റാ​​​​രോ വ​​​​ര​​​​ച്ച​​​​താ​​​​ണെ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 160,000 യൂ​​​​റോ വി​​​​ല​​​​കൊ​​​​ടു​​​​ത്ത് വാ​​​​ങ്ങി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഈ ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ.

അ​​​​ടു​​​​ത്തി​​​​ടെ മ്യൂ​​​​സി​​​​യം സ​​​​ന്ദ​​​​ർ​​​ശിച്ച എ​​​​റി​​​​ക് ഫൊ​​​​ർ​​​​കാ​​​​ഡ എ​​​​ന്ന ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​ണ് ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലെ കൃ​​​​തി​​​​മം ക​​​​ണ്ടെത്തിയത്. എ​​​​ടി​​​​യെ​​​​ന്ന വ​​​​ര​​​​ച്ച​​​​തെ​​​​ന്ന പേ​​​​രി​​​​ൽ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളെ​​​​ല്ലാം ടെ​​​​റ​​​​സി​​​​ന്‍റെ ജീ​​​​വി​​​​ത​​​​കാ​​​​ല​​​​ത്തു​​​​ള്ള​​​​ത​​​​ല്ലെ​​​​ന്നും അ​​​​ത്ര​​​​ത്തോ​​​​ളം പ​​​​ഴ​​​​ക്ക​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണെ​​​​ന്നും ഫൊ​​​​ർ​​​​കാ​​​​ഡ് ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് വാ​​​​സ്​​​​ത​​​​വ​​​​മ​​​​റി​​​​യാ​​​​ൻ മ്യൂ​​​​സി​​​​യം അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​യോ​​​​ഗി​​​​ച്ച പ്ര​​ത്യേ​​​​ക സ​​​​മി​​​​തി​​​​യും അ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ന്താ​​​​യാ​​​​ലും ക​​​​ബ​​​​ളി​​​​പ്പി​​​​ച്ച​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ്യൂ​​​​സി​​​​യം അ​​​​ധികൃത​​​​ർ കേ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Related posts