സാധാരണക്കാരന്‍റെ കണ്ണ് മഞ്ഞളിപ്പിച്ച് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കുതിക്കുന്നു; വില നാൽപത്തിരണ്ടായിരത്തിലേക്ക് അടുക്കുന്നു


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും പ​വ​ന് 120 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 5,165 രൂ​പ​യും പ​വ​ന് 41,320 രൂ​പ​യു​മാ​യി.

ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടു​ത​വ​ണ​യാ​യി പ​വ​ന് 920 രൂ​പ​യാ​യി​രു​ന്നു ഇ​ന്ന​ലെ വ​ര്‍​ധി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല വ​ന്‍ കു​തി​പ്പി​ലേ​ക്ക് നീ​ങ്ങി​യ​താ​ണ് സം​സ്ഥാ​ന​ത്തും സ്വ​ര്‍​ണ​വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി കാ​ണു​ന്ന​ത്. ു

Related posts

Leave a Comment