സ്വർണക്കൊയ്ത്ത്; ഏഷ്യൻ ഗെയിംസ്; വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണം. മനു ഭക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവർക്കാണ് സ്വർണം.

ഏഷ്യൻ ​ഗെയിംസിൽ  ഇന്ത്യയുടെ നാലാം സ്വർണമാണ് ഇത്.  ഇന്ത്യയ്ക്ക് നാല് സ്വർണത്തോടെ ഇതുവരെ 16 മെഡലുകളായി.  മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത് തുടരുന്നു. ചൈനയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ സംഘം വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. അഷി ചൗസ്കി, സിഫ്റ്റ് കൗർ സമ്ര, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. 1764 പോയിന്റോടെയാണ് ഇന്ത്യൻ സംഘത്തിന് വെള്ളി മെഡൽ ലഭിച്ചത്. അഷി ചൗസ്കിയും സിഫ്റ്റ് കൗർ സമ്രയും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.

Related posts

Leave a Comment