അതിബുദ്ധി ആപത്ത്..!  സ്വർണം മോഷണം പോകാതിരിക്കാൻ വർക്ക് ഏരിയയിലെ വാഷിംഗ് മെഷിനിൽ ഒളിപ്പിച്ചു വച്ചു;  വീട് പൂട്ടി പുറത്ത് പോയ് എത്തിയപ്പോഴേക്കും വാഷിംഗ് മെഷീൻ മോഷണം പോയി;നഷ്ടപ്പെട്ടത് 80 പവൻ ; ഒടുക്കം വീട്ടിൽ സംഭവിച്ചത്…

പാ​പ്പി​നി​ശേ​രി: വീ​ട് പൂ​ട്ടി മ​ല​പ്പു​റ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ പോ​യ സ​മ​യം വീ​ട്ടി​ൽ ക​വ​ർ​ച്ച. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​ല​കൂ​ടി​യ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന​താ​യാ​ണ് വി​വ​രം. പാ​പ്പി​നി​ശേ​രിയിലെ ഒ​രു ഗ​ൾ​ഫു​കാ​ര​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യ്ക്കും ഞാ​യ​റാ​ഴ്ച​യ്ക്കും ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഗ​ൾ​ഫു​കാ​ര​ന്‍റെ ബ​ന്ധ​ത്തി​ലു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​ല്യാ​ണം കൂ​ടാ​ൻ കു​ടും​ബ​സ​മേ​തം ബു​ധ​നാ​ഴ്ച രാ​വി​ലെ നാ​ലി​ന് വീ​ട് പൂ​ട്ടി പു​റ​പ്പെ​ട്ടു. ആ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ലെ മു​തി​ർ​ന്ന സ്ത്രീ​ക​ൾ പ​റ​ഞ്ഞ​പ്ര​കാ​രം വ​ർ​ക്ക് ഏ​രി​യ​യി​ൽ ഉ​പ​യോ​ഗി​ക്കാ​തെ വ​ച്ച വാ​ഷിം​ഗ് മെ​ഷീ​നി​ൽ തു​ണി​യി​ൽ പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ചു.

സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ കു​റ​ച്ചു പ​ച്ച​തേ​ങ്ങ​യും മു​ക​ളി​ൽ ഇ​ട്ടു. വ​ർ​ക്ക് ഏ​രി​യ​യി​ൽ ഉ​ള്ള ഗ്രി​ൽ​സ് മു​റി​ച്ച മോ​ഷ്ടാ​ക്ക​ൾ വാ​ഷിം​ഗ് മെ​ഷീ​ൻ അ​ട​ക്ക​മു​ള്ള പ​ല സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നു. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ല​തും ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ ആ​ണ്. നാ​ണ​ക്കേ​ട് ഓ​ർ​ത്തു പോ​ലീ​സി​ൽ പോ​ലും പ​രാ​തി പ​റ​ഞ്ഞി​ല്ല.

മു​തി​ർ​ന്ന സ്ത്രീ ​വാ​ശി പി​ടി​ച്ച​തു കാ​ര​ണം ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തി​നെ ചൊ​ല്ലി യു​വ​തി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം ആ​ണ് ക​വ​ർ​ച്ച പു​റ​ത്ത് വ​രാ​ൻ കാ​ര​ണ​മാ​യ​ത്. മൂ​ന്ന് നെ​ക്ലെ​യ്സ്, ആ​റു മാ​ല,ഇ​രു​പ​ത് വ​ള​ക​ൾ,പ​ത്ത് മോ​തി​രം എ​ന്നി​വ​യ​ട​ക്കം എ​ൺ​പ​ത് പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പ​റ​യു​ന്നു.​വാ​ഷിം​ഗ് മെ​ഷീ​ൻ ഡോ​ർ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ക​വ​ർ​ച്ച പു​റ​ത്ത് അ​റി​ഞ്ഞ​ത്.

Related posts