സ്വ​ര്‍​ണം ക​ട​ത്ത​ണ​മെ​ന്നി​ല്ല, അ​ല്ലാ​തെ​യും പ​ണ​ക്കാ​ര​നാ​കാം! ര​ഹ​സ്യ​വി​വ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ക​സ്റ്റം​സ്


കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​നു​ദി​ന​മെ​ന്നോ​ണം സ്വ​ര്‍​ണം പി​ടി​കൂ​ടു​ക​യാ​ണ്. ഒ​ന്നി​ന് പി​റ​കേ ഒ​ന്നാ​യി സ്വ​ര്‍​ണം പ​ല​രീ​തി​ക​ളി​ല്‍ ക​ട​ത്തു​ക​യും പി​ടി​ക്ക​പ്പെ​ടു​ക​യും വ​ല​പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​വ​ർ ഏ​റെ.

എ​ന്താ​യാ​ലും ക​സ്റ്റം​സി​ന് പി​ടി​പ്പ​ത് പ​ണി​യാ​ണ്. സ്വ​ര്‍​ണം ക​ട​ത്തു​ന്ന​വ​രെ​ക്കു​റി​ച്ച് ര​ഹ​സ്യ​വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് കി​ലോ​ഗ്രാ​മി​ന് 1.5 ല​ക്ഷം വ​രെ പ്ര​തി​ഫ​ലം ന​ല്‍​കു​മെ​ന്ന​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ക​സ്റ്റം​സ്.

വി​വ​രം ത​രു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു. ഫോ​ണ്‍: 0483-2712369.ഈ ​വ​ര്‍​ഷം 82 കേ​സു​ക​ളി​ലാ​യി 35 കോ​ടി വി​ല​മ​തി​ക്കു​ന്ന 65 കി​ലോ​ഗ്രാ​മോ​ളം സ്വ​ര്‍​ണ​മാ​ണ് ക​രി​പ്പൂ​രി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്.

ഇ​തി​ല്‍ 25 എ​ണ്ണം ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും മ​റ്റു​ള്ള​വ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ്.

12 കേ​സു​ക​ളി​ലാ​യി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 90 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ​ക​റ​ന്‍​സി​യും പി​ടി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment