മയക്കാൻ കഞ്ചാവ് മിഠായിയും; കൊച്ചിയിൽ മി​ഠാ​യി​യു​മാ​യി ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യ കേ​സിൽ പുറത്ത് വരുന്ന വിവരം ഇങ്ങനെ…


കൊ​ച്ചി: ക​ഞ്ചാ​വ് അ​ട​ങ്ങി​യ മി​ഠാ​യി​യു​മാ​യി ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി ക​ഞ്ചാ​വ് മി​ഠാ​യി എ​ത്തി​ച്ചി​രു​ന്ന​ത് പശ്ചിമ ബം​ഗാ​ളി​ല്‍ നി​ന്ന്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ അ​ര്‍​ഷാ​ദ് ആ​ല​ത്തെ (18)ആ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള യോ​ദ്ധാ​വ് സ്‌​ക്വാ​ഡും ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഇ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും 40 ക​ഞ്ചാ​വ് മി​ഠാ​യി​ക​ളും 40 പാ​യ്ക്ക​റ്റ് ഹാ​ന്‍​സു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ചേ​രാ​ന​ല്ലൂ​ര്‍ ഫെ​റി റോ​ഡ് ഭാ​ഗ​ത്ത് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി​ട്ടാ​ണ് വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നു ക​ഞ്ചാ​വ് മി​ഠാ​യി​ക​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Related posts

Leave a Comment