പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണം മോ​ഷ​ണം പോ​യ സം​ഭ​വം; ജീ​വ​ന​ക്കാ​രെ നു​ണ​പ​രി​ശോ​ധ​നയ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി കോ​ട​തി. ആ​റ് ജീ​വ​ന​ക്കാ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വ് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.

ഫോ​ർ‌​ട്ട് പോ​ലീ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ സ്വ​ർ​ണം പൂ​ശാ​ൻ സ്ട്രോം​ഗ് റൂ​മി​ൽ നി​ന്ന് എ​ടു​ത്ത സ്വ​ർ​ണ​ത്തി​ൽ നി​ന്നാ​ണ് 13 പ​വ​ൻ കാ​ണാ​താ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ൾ മ​ണ​ലി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു.

നു​ണ പ​രി​ശോ​ധ​ന​യ്ക്ക് മു​ൻ​പ് അ​നു​മ​തി​പ​ത്രം വാ​ങ്ങ​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മെ​യ് ഏ​ഴി​നും 10നും ​ഇ​ട​യി​ലാ​ണ് സ്വ​ർ​ണം കാ​ണാ​താ​യ​ത്. ക്ഷേ​ത്രം മാ​നേ​ജ​ർ ആ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ക്ഷേ​ത്രം പ​രി​സ​ര​ത്തെ മ​ണ​ലി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ്ണ ബാ​ർ ആ​യി​രു​ന്നു ഇ​ത്.

Related posts

Leave a Comment