‘എ​ന്‍റെ പൊ​ന്നേ’ സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും റി​ക്കാ​ര്‍​ഡ്; പ​വ​ന് 75,000 രൂ​പ ക​ട​ന്നു; ഒ​രു​പ​വ​ൻ പ​ണി​ക്കൂ​ലി​യി​ല്‍ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 81,500 രൂ​പ

 സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും റി​ക്കാ​ര്‍​ഡ്. ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,380 രൂ​പ​യും പ​വ​ന് 75,040 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,427 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 86.40 ആ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ ക​ട്ടി​ക്ക് ബാ​ങ്ക് നി​ര​ക്ക് ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ്.

എ​ല്ലാ കാ​ര​റ്റു​ക​ളു​ടെ​യും സ്വ​ര്‍​ണ​വി​ല​യും ആ​നു​പാ​തി​ക​മാ​യി വ​ര്‍​ധി​ച്ചു. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 80 രൂ​പ വ​ര്‍​ധി​ച്ച് 7,695 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 5,995 രൂ​പ​യും 9 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 3,860 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​പ​ണി വി​ല. ഇ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 81,500 രൂ​പ ന​ല്‍​കേ​ണ്ടി​വ​രും. വെ​ള്ളി വി​ല ര​ണ്ടു രൂ​പ വ​ര്‍​ധി​ച്ച് 125 രൂ​പ​യാ​യി.

ക​ഴി​ഞ്ഞ മാ​സം 14 ന് ​ആ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്വ​ര്‍​ണ​വി​ല രേ​ഖ​പ്പെ​ടു​ത്തി റി​ക്കാ​ര്‍​ഡ് ഇ​ട്ട​ത്. അ​ന്ന് ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ എ​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം വി​ല ഗ്രാ​മി​ന് ഒ​മ്പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴോ​ട്ടു പോ​കാ​തെ നി​ല്‍​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ചു ക​യ​റു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഏ​പ്രി​ല്‍ 22ന് ​അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,500 ഡോ​ള​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡി​ല്‍ എ​ത്തി​യ​പ്പോ​ള്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 84.75 ല്‍ ​ആ​യി​രു​ന്ന​തി​നാ​ല്‍ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,310 രൂ​പ​യി​ലാ​യി​രു​ന്നു.യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് ചെ​യ​ര്‍​മാ​ന്‍ ജെ​റോം പ​വ​ലി​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് വി​ല വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.

പ​ലി​ശ നി​ര​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ചോ, അ​ദേ​ഹ​ത്തി​ന്‍റെ രാ​ജി സം​ബ​ന്ധി​ച്ചോ യാ​തൊ​രു സൂ​ച​ന​യും ഇ​ന്ന​ലെ ന​ല്‍​കി​യി​രു​ന്നി​ല്ല. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,460 ഡോ​ള​ര്‍ മ​റി​ക​ട​ന്നാ​ല്‍ 3,500 ക​ട​ന്ന് മു​ന്നോ​ട്ടു കു​തി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​തെ​ന്ന് ഓ​ള്‍ കര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment