കു​തി​ച്ചു​യ​ർ​ന്ന് പൊ​ന്ന്… സ്വ​ർ​ണ​വി​ല പ​വ​ന് 80,000ന് ​അ​രി​കെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ന്നു. പ​വ​ന് 80,000 രൂ​പ​യ്ക്ക് അ​ടു​ത്തേ​ക്ക് സ്വ​ർ​ണ​വി​ല കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന് ഗ്രാ​മി​ന് 80 രൂ​പ​യും പ​വ​ന് 640 രൂ​പ​യും വ​ർ​ധി​ച്ച് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 9, 945 രൂ​പ​യും പ​വ​ന് 79,560 രൂ​പ​യു​മാ​യി.

18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 60 രൂ​പ വ​ർ​ധി​ച്ച് 8, 165 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് ഗ്രാ​മി​ന് 6, 355 രൂ​പ​യാ​ണ് വി​പ​ണി വി​ല. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന റി​ക്കാ​ർ​ഡ് വി​ല ആ​യ 3600 ഡോ​ള​റി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88 ഉം ​ആ​യി.

20 കാ​ര​റ്റ് സ്വ​ർ​ണ​ക്ക​ട്ടി ഒ​രു കി​ലോ​ഗ്രാ​മി​നെ ബാ​ങ്ക് നി​ര​ക്ക് ഒ​രു കോ​ടി 5 ല​ക്ഷം രൂ​പ ആ​യി. ഡോ​ള​റി​നെ മ​റി​ക​ട​ന്ന് സ്വ​ർ​ണം ഗ്ലോ​ബ​ൽ ക​റ​ൻ​സി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ലോ​ക​ത്തി​ൽ സം​ഭ​വി​ക്കു​ന്ന എ​ല്ലാ മാ​റ്റ​ങ്ങ​ളും സ്വ​ർ​ണ​ത്തി​ന് പോ​സി​റ്റീ​വ് ആ​യി​ട്ടാ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദീ​പാ​വ​ലി​യോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് പ​തി​നാ​യി​ര​ത്തി​ൽ എ​ത്തും എ​ന്നാ​ണ് പ്ര​വ​ച​നം.

സീ​മ മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment