ഗൂ​ഗി​ൾ മാ​പ്പ് വ​ഴി തെ​റ്റി​ച്ചു; കോ​ത​മം​ഗ​ല​ത്തു​നി​ന്നും പു​ന്ന​മ​ട  ഭാ​ഗ​ത്തേ​ക്ക് രാ​ത്രി​യി​ൽ സ​ഞ്ച​രി​ച്ച യു​വാ​വ് ജീ​പ്പു​മാ​യി തോ​ട്ടി​ൽ വീ​ണു; നാ​ട്ടു​കാ​ർ ക​ണ്ട​തി​നാ​ൽ അ​ത്ഭു​ത ര​ക്ഷ​പ്പെ​ട​ൽ

എ​ട​ത്വ: ഗൂ​ഗി​ൾ മാ​പ്പ് വീ​ണ്ടും വ​ഴി​തെ​റ്റി​ച്ചു. യു​വാ​വ് സ​ഞ്ച​രി​ച്ച ജീ​പ്പ് തോ​ട്ടി​ൽ വീ​ണു. കോ​ത​മം​ഗ​ല​ത്തുനി​ന്നും പു​ന്ന​മ​ട ഭാ​ഗ​ത്തേക്കു സ​ഞ്ച​രി​ച്ച ബോ​ണി​യു​ടെ ജീ​പ്പാ​ണ് വ​ഴി​തെ​റ്റി കൊ​ച്ച​മ്മ​നം തോ​ട്ടി​ൽ വീ​ണ​ത്.

ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടുകൂ​ടി​യാ​ണ് സം​ഭ​വം. എംസി റോ​ഡി​ൽനി​ന്ന് പൊ​ടി​യാ​ടി വ​ഴി അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് കൊ​ച്ച​മ്മ​നം റോ​ഡി​ലൂ​ടെ ക​ട​ക്കാ​ൻ ഗൂ​ഗി​ൾ മാ​പ്പ് നി​ർ​ദേശം ന​ൽ​കി​യ​ത്.

ഗു​ഗി​ൾ നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്ന് വ​ഴി​യ​റി​യാ​ത്ത ഇ​ടറോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് തോ​ട്ടി​ൽ വീ​ണ​ത്. ആ​യുർ​വേ​ദ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റോ​ണി പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കു പോ​യ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ യു​വാ​വി​നെ ക​ര​യ്ക്കെ​ത്തി​ച്ചു.

Related posts

Leave a Comment