സാമ്പത്തിക പ്ര​തി​സ​ന്ധി ഗു​രു​ത​രം; സം​സ്ഥാ​ന​ത്ത് ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ കുത്തനെ ഇ​ടി​വ്; ലോ​ക്ക് ഡൗ​ൺ നീ​ണ്ടാ​ൽ   സ്ഥിതി വ​ഷ​ളാ​കാ​ൻ സാ​ധ്യ​ത​


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ കു​ത്ത​നെ ഇ​ടി​വ്. ഏ​പ്രി​ലി​ല്‍ 2298 കോ​ടി​യാ​യി​രു​ന്ന ജി ​എ​സ് ടി ​വ​രു​മാ​നം 1043 കോ​ടി​യാ​യി താ​ഴ്ന്നു. 1255 കോ​ടി​യു​ടെ കു​റ​വാ​ണ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യ​ത്.

കൂ​ടാ​തെ സ്റ്റാം​പ് ഡ്യൂ​ട്ടി വ​രു​മാ​നം 220 കോ​ടി​യി​ൽ നി​ന്നും 26 കോ​ടി​യാ​യി കു​റ​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ന​ത്തി​ൽ നേ​ര​ത്തെ 78 കോ​ടി ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ല​ഭി​ച്ച​ത് 9 കോ​ടി മാ​ത്രം.

സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള വി​ഹി​ത​മാ​യ എ​സ് ജി ​എ​സ് ടി​യി​ൽ 598 കോ​ടി​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. 1075 കോ​ടി​യി​ല്‍ നി​ന്ന് 477 കോ​ടി​യാ​യാ​ണ് ഈ ​വി​ഹി​തം കു​റ​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​യ മ​ദ്യ​ത്തി​ന്‍റെ​യും ലോ​ട്ട​റി​യു​ടേ​യും വി​ൽ​പ്പ​ന ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ഇ​ല്ലാ​താ​യ​തോ​ടെ ഈ​യി​ന​ത്തി​ലു​ള്ള വ​രു​മാ​ന​വും ന​ഷ്ട​മാ​യി.

പ്ര​തി​മാ​സം 1500 മു​ത​ല്‍ 1800 വ​രെ കോ​ടി​യു​ടെ മ​ദ്യ​ക​ച്ച​വ​ട​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ വി​ൽ​പ്പ​ന നി​ന്ന​തോ​ടെ ഈ​യി​ന​ത്തി​ൽ നി​കു​തി​യാ​യി കി​ട്ടി​യി​രു​ന്ന തു​ക ന​ഷ്ട​മാ​യി.

ലോ​ട്ട​റി വി​ൽ​പ്പ​ന ഇ​ല്ലാ​താ​യ​തോ​ടെ 118 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 33 ലോ​ട്ട​റി​ക​ളാ​ണ് നി​ർ​ത്തി​യ​ത്.ലോ​ട്ട​റി വി​ൽ​പ്പ​ന​യി​ലെ സം​സ്ഥാ​ന ജി​എ​സ്ടി വി​ഹി​ത​മാ​യ പ​തി​നാ​റ​ര​ക്കോ​ടി​യും ന​ഷ്ട​മാ​യി.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ലോ​ക്ക് ഡൗ​ൺ നീ​ണ്ടാ​ൽ ഇ​ത് കൂ​ടു​ത​ൽ വ​ഷ​ളാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment