പു​തു​ക്കി​യ ജി​എ​സ്ടി: ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ളി​ൽ വ​ൻ കു​തി​പ്പ്; ഒ​റ്റ ദി​വ​സ​ത്തെ വ​ർ​ധ​ന പ​ത്തി​ര​ട്ടി

പ​ര​വൂ​ർ (കൊ​ല്ലം): പു​തി​യ ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) നി​ര​ക്കു​ക​ള്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ വ​ൻ കു​തി​ച്ച് ചാ​ട്ടം. പു​തി​യ നി​ര​ക്കു​ക​ള്‍ നി​ല​വി​ല്‍ വ​ന്ന ആ​ദ്യ ദി​ന​ത്തി​ല്‍ മാ​ത്രം 11 ട്രി​ല്യ​ണ്‍ രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. തൊ​ട്ടു​മു​മ്പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ള്‍ പ​ത്തു മ​ട​ങ്ങി​ന്‍റെ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​തെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ 22നാ​യി​രു​ന്നു പു​തി​യ ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. 21 ലെ ​ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ 1.1 ട്രി​ല്യ​ണ്‍ രൂ​പ​യാ​യി​രു​ന്നു. ഇ​താ​ണ് 22ന് 11 ​ട്രി​ല്യ​ണാ​യ​ത്.ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റു​ക​ളി​ല്‍ യു​പി​ഐ, എ​ന്‍​ഇ​എ​ഫ്ടി, ആ​ര്‍​ടി​ജി​എ​സ് , ഐ​എം​പി​എ​സ് , ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ള്‍, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്നു.

ഈ ​ഇ​ട​പാ​ടു​ക​ളി​ല്‍ 8.2 ട്രി​ല്യ​ണ്‍ രൂ​പ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ഹി​തം ആ​ര്‍​ടി​ജി​എ​സി​ല്‍ നി​ന്നാ​ണ്. തൊ​ട്ടു​പി​ന്നാ​ലെ എ​ന്‍​ഇ​എ​ഫ്ടി ഇ​ട​പാ​ടു​ക​ള്‍ 1.6 ട്രി​ല്യ​ണ്‍ രൂ​പ​യും, യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍ 82,477 കോ​ടി രൂ​പ​യു​മാ​യി.ഇ-​കൊ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ളി​ല്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് പേ​യ്‌​മെ​ന്‍റു​ക​ള്‍ ആ​റ് മ​ട​ങ്ങ് വ​ര്‍​ധി​ച്ച് 10,411 കോ​ടി രൂ​പ​യaാ​യി. ഡെ​ബി​റ്റ് കാ​ര്‍​ഡ് പേ​യ്‌​മെ​ന്‍റു​ക​ള്‍ നാ​ല് മ​ട​ങ്ങ് വ​ര്‍​ധി​ച്ച് 814 കോ​ടി രൂ​പ​യാ​യി.

മി​ക്ക സാ​ധ​ന​ങ്ങ​ളെ​യും അ​ഞ്ച്, 18 ശ​ത​മാ​നം കു​റ​ഞ്ഞ സ്ലാ​ബു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ പു​തു​ക്കി​യ ജി​എ​സ്ടി നി​ര​ക്കു​ക​ളാ​ണ് ഇ​ട​പാ​ടു​ക​ളി​ലെ വ​ര്‍​ധ​ന​യു​ടെ പ്ര​ധാ​ന കാ​ര​ണം. പു​തു​ക്കി​യ ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ ഇ​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ വി​ല്‍​പ്പ​ന​യി​ല്‍ 23 മു​ത​ല്‍ 25 ശ​ത​മാ​നം വ​രെ വ​ര്‍​ധ​ന ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പു​തി​യ നി​കു​തി വ്യ​വ​സ്ഥ​യ്ക്ക് കീ​ഴി​ല്‍ 12 ല​ക്ഷം രൂ​പ വ​രെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളെ ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​ല​വ് വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഈ ​വ​ര്‍​ധ​ന​യ്ക്ക് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​പ്പോ​ഴ​ത്തെ ച​ര​ക്ക് സേ​വ​ന നി​കു​തി ഇ​ള​വ് കാ​ര​ണം ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന വി​പ​ണി​യി​ൽ ഉ​ത്സ​വ​കാ​ല വി​ൽ​പ​ന​യി​ൽ 15 മു​ത​ൽ 25 ശ​ത​മാ​നം വ​രെ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ഈ ​മാ​സ​ത്തെ ഇ​നി​യു​ള്ള ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment