ഗുരുവായൂർ: ഓൺലൈൻവഴി ഭക്തരിൽനിന്നു ദർശനത്തിനും വഴിപാടിനും പണംതട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ദേവസ്വം അറിയിച്ചു. ഭക്തർ ഈ സംഘത്തിന്റെ കെണിയിൽപെടാതെ ജാഗ്രത പാലിക്കണം.
തട്ടിപ്പിനെതിരേ പരാതിനൽകുമെന്നും ദേവസ്വം അറിയിച്ചു.പണം തട്ടിയതുമായി ബന്ധപ്പെട്ടു ഭക്തനിൽനിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.
ദർശനം നടത്തുന്നതിനോ വഴിപാടു നടത്തുന്നതിനോ ഗുരുവായൂർ ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.