സിഐഡി മൂസയുടെ സബ്ജക്ട് ശരിക്കും ഒരു ടോം ആൻഡ് ജെറി പാറ്റേണാണ്. അങ്ങനെ കളിച്ചാലേ അത് നില്ക്കൂ. അത് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു എന്ന് ഹരിശ്രീ അശോകന്. എല്ലാം നോർമലായിരിക്കും, എന്നാല്‍ കുറച്ച് എനർജി കൂടുതലായിരിക്കും എന്ന്. അത് അങ്ങനെ പിടിച്ചിട്ടേ കാര്യമുണ്ടായിരുന്നുള്ളൂ. ജോണി ആന്റണിയൊക്കെ അതിനുവേണ്ടി മരിച്ച് പണിയെടുത്തിട്ടുണ്ട്. നല്ല വെയിലത്താണ് ഷൂട്ടൊക്കെ. അതെല്ലാം ഫുള്‍ എനർജിയിലാണ് എല്ലാവരും ചെയ്തുതീർത്തത് എന്ന് ഹരിശ്രീ അശോകന് പറഞ്ഞു.
പഞ്ചാബി ഹൗസ് 38-40 ദിവസം കൊണ്ടാണ് ഷൂട്ട് തീർത്തത്. ഷൂട്ട് ഇല്ലാത്ത സമയത്തും നമ്മള് അവിടെ പോയി ഇരിക്കും. വേറെ ആർക്കും ഡേറ്റ് കൊടുക്കില്ല. കാരണം, അതൊരു രസമുള്ള വൈബാണ്. അതുപോലെ തന്നെയായിരുന്നു ജോണി ആന്റണിയുടെ സിനിമകള്‍ക്കും. ഷൂട്ട് ഇല്ലെങ്കിലും ഞാൻ വെറുതെ പോയി സെറ്റില്‍ ഇരിക്കും. രസമാണ്, അത് കാണാനും കേള്‍ക്കാനും എല്ലാം. പിന്നെ, പല സാധനങ്ങളും റിഹേഴ്സല്‍ സമയത്ത് നമ്മള് ഡയറക്ടറോടു ചോദിക്കും, ഇതെല്ലാം കൈയില്‍നിന്ന് ഇട്ടോട്ടെ എന്ന്. ആ സ്പേസ് അവിടെയുണ്ടാകുന്ന സിനിമയാണെങ്കില്‍ കഥാപാത്രം കുറച്ചുകൂടി നന്നാകും. സിഐഡി മൂസ അത്തരത്തിലുള്ള ഒരു സിനിമയായിരുന്നു എന്ന് ഹരിശ്രീ അശോകന് പറഞ്ഞു.