സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു ! ര​ണ്ടാം ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു…

നാ​ലാം ത​രം​ഗ സൂ​ച​ന​ക​ള്‍ ന​ല്‍​കി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് കേ​സു​ക​ള്‍ 2000 ക​ട​ന്നു.

ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​ക്കു​ക​യാ​ണ്. അ​ഞ്ചു​മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍ ഒ​രെ​ണ്ണം നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്താ​ണ്.

2193 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ ഇ​തി​ല്‍ 589ഉം ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം​ദി​ന​വും ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ അ​ഞ്ഞൂ​റ് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

എ​റ​ണാ​കു​ള​ത്തെ ആ​ക്റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം 2500 പി​ന്നി​ട്ടു. ജ​ന​ങ്ങ​ള്‍ കോ​വി​ഡ് ഭീ​ഷ​ണി​യെ​പ്പ​റ്റി മ​റ​ന്ന​മ​ട്ടി​ല്‍ പെ​രു​മാ​റു​ന്ന​ത് സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ആ​ശ​ങ്ക​പ്പെ​ടു​ന്നു.

മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​ക​രു​ത​ല്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ല​രും അ​ലം​ഭാ​വം കാ​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ത് രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തി​നി​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ളി​ലും ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 7,240 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

പ്ര​തി​ദി​ന കേ​സു​ക​ളി​ല്‍ 40 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,31,97,522 ആ​യി.

32,498 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ട്ട് മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 5,24,723 ആ​യി ഉ​യ​ര്‍​ന്നു.1.62 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലു​മാ​ണ് നി​ല​വി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും 2000ല്‍ ​അ​ധി​കം കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 2701 കേ​സു​ക​ളും കേ​ര​ള​ത്തി​ല്‍ 2271 കേ​സു​ക​ളു​മാ​ണ് ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​തി​നി​ട​യി​ല്‍ താ​ക്കീ​തു ന​ല്‍​കി​യി​ട്ടും മു​ഖാ​വ​ര​ണം ധ​രി​ക്കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍ ക​യ​റ്റ​രു​തെ​ന്ന് വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് (ഡി.​ജി.​സി.​എ.) വി​മാ​ന​ക്ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​ത്ത​രം യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് പി​ഴ​യീ​ടാ​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ പോ​ലീ​സി​ന്റെ​യും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹാ​യം തേ​ട​ണ​മെ​ന്നും ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി​യ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു.

മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത യാ​ത്ര​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഡി.​ജി.​സി.​എ. കൃ​ത്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

Related posts

Leave a Comment