പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് ത​പാ​ല്‍ ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ല്‍ ദേ​ശീ​യ പ​ണി​മു​ട​ക്ക് ദി​വ​സം ജോ​ലി​ക്കെ​ത്തി​യ ത​പാ​ല്‍ ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഏ​ഴ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.

സി​പി​എം ഇ​ടു​ക്കി ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ര്‍ തി​ല​ക​ന്‍, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ദി​നേ​ശ​ന്‍ എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

പീ​രു​മേ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലെ ഗി​ന്ന​സ് മാ​ട​സ്വാ​മി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. പോ​സ്‌​റ്റോ​ഫീ​സ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നി​രി​ക്കു​മ്പോ​ഴാ​ണ് സ​മ​രാ​നു​കൂ​ലി​ക​ള്‍ വ​ന്ന് പോ​സ്‌​റ്റോ​ഫീ​സ് അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പോ​സ്‌​റ്റോ​ഫീ​സ് അ​ട​ച്ച് മ​ട​ങ്ങി​പോ​കാ​നി​രു​ന്ന​പ്പോ​ള്‍ മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് ഗി​ന്ന​സ് മാ​ട​സ്വാ​മി​യു​ടെ പ​രാ​തി.

Related posts

Leave a Comment