ചികിത്സാരീതി
കാൻസറിന്റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.
ശസ്ത്രക്രിയ,കീമോ തെറാപ്പി
ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.
ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി
കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.
പുനരധിവാസം
ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.
രോഗപ്രതിരോധം
ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക.
എച്ച്പിവിവാക്സിനേഷൻ
എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ… ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.