ബംഗളൂരു: കുളിക്കുന്നതിനിടെ ഹീറ്ററിൽ നിന്ന് വിഷ വാതകം ശ്വസിച്ച് 24- കാരിക്ക് ദാരുണാന്ത്യം. മദനായകനഹള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ തോട്ടടഗുഡദഹള്ളിയിലാണ് സംഭവം. ഹാസന് സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്.
നവംബർ 29നാണ് സംഭവം. നാല് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞത്. 15 ദിവസം മുൻപ് ആണ് ദന്പതികൾ വാടകയ്ക്ക് വീടടുത്ത് തോട്ടടഗുഡദഹള്ളിയിലേക്ക് മാറിയത്. അവിടെവച്ചാണ് സംഭവം.
കുളിക്കുന്നതിനിടെ ഗ്യാസ് ഗീസറില്‍ നിന്ന് ചോര്‍ന്ന വിഷാംശമുള്ള കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചായിരുന്നു മരണം. പീനിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഭൂമികയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച രാവിലെ ഇയാള്‍ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.

