ഇരുചക്രവാഹനത്തിലെ പിൻസീറ്റുകാരും ഹെൽമറ്റ് ധരിച്ചെത്തിയവർക്ക് അ​നു​മോ​ദ​ന​വു​മാ​യി മ​ണ​ർ​കാ​ട് പോ​ലീ​സ്

കോ​ട്ട​യം: ഹെ​ൽമ​റ്റ് ധ​രി​ച്ചെ​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​നു​മോ​ദ​ന​വു​മാ​യി മ​ണ​ർ​കാ​ട് പോ​ലീ​സ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മറ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യാ​ണ് മ​ണ​ർ​കാ​ട് പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ര​ണ്ടാ​ളു​ക​ളും ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ങ്കി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും ഹെ​ൽമ​റ്റ് ധ​രി​ക്കാ​തെ​യെ​ത്തു​ന്ന​വ​ർ​ക്ക് ഹെ​ൽ​മ​റ്റി​ന്‍റെ പ്രാ​ധാ​ന്യം പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി​യും ല​ഘു​ലേ​ഖ​ക​ൾ ന​ല്കി​യു​മാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.

നാം ​ര​ണ്ട്, ന​മു​ക്ക് ര​ണ്ട് എ​ന്ന ആ​ശ​യം വ​രു​ന്ന ല​ഘു​ലേ​ഖ​ക​കൾ വി​ത​ര​ണം ചെ​യ്താ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കെ​കെ റോ​ഡി​ലും, കി​ട​ങ്ങൂ​ർ റോ​ഡി​ലും ബോ​ധ​വ​ത്്ക​ര​ണ​വു​മാ​യി മ​ണ​ർ​കാ​ട് പോ​ലീ​സു​ണ്ടാ​യി​രു​ന്നു. ബോ​ധ​വ​ത്കര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മ​ണ​ർ​കാ​ട് എ​സ് എ​ച്ച്ഒ കെ.​ഷി​ജി നേ​തൃ​ത്വം ന​ല്കി.

Related posts