തിരുവനന്തപുരം: ഹിജാബ് വിഷയത്തിൽ പള്ളുരുത്തിയിയിലെ സ്കൂൾ മാനേജ്മെന്റിനെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായാൽ അതിനു ഉത്തരവാദി സ്കൂൾ മാനേജ്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുമായി മാനേജ്മെന്റ് സംസാരിച്ചു പ്രശ്നം പരിഹരിക്കണം.
ശിരോവസ്ത്രം ധരിച്ചു ക്ലാസിൽ പഠിപ്പിക്കുന്ന ടീച്ചർ ആണ് ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടിയോട് അത് ധരിക്കരുതെന്നു പറഞ്ഞത്.
കുട്ടിയുടെ വിദ്യാഭ്യാസ അവകാശം സർക്കാർ സംരക്ഷിക്കും. സ്കൂളിനെതിരേ നടപടിയെടുക്കാൻ ചട്ടവും നിയമവും അനുസരിച്ചു സർക്കാരിന് അധികാരമുണ്ട്.
പിടിഎ പ്രസിഡന്റിന് ധിക്കാരത്തിന്റെ ഭാഷയാണ്. സർക്കാരിന് ലഭിച്ച പരാതിയെത്തുടർന്നാണ് വിഷയത്തിൽ ഇടപെട്ടത്.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയാ യാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.