ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക്  അ​ടു​ക്കാ​ൻ സ്വ​ർ​ണം കു​തി​ക്കു​ന്നു; പ​വ​ന് 2400 രൂ​പ​യു​ടെ വ​ർ​ധ​ന​വ്; ഇ​ന്ന​ത്തെ ച​രി​ത്ര​വി​ല 94360 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 300 രൂ​പ​യും പ​വ​ന് 2,400 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,795 രൂ​പ​യും പ​വ​ന് 94,360 രൂ​പ​യു​മാ​യി. സ​മീ​പ ഭാ​വി​യി​ല്‍ ഒ​റ്റ ദി​വ​സം വ​ര്‍​ധി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല നി​ല​വാ​ര​മാ​ണി​ത്.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,165 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88.76. ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 1,02,500 രൂ​പ എ​ങ്കി​ലും ന​ല്‍​ക​ണം.

18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 250 രൂ​പ വ​ര്‍​ധി​ച്ച് 9,700 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 7,500 രൂ​പ​യും ഒ​മ്പ​ത് കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 4,865 രൂ​പ​യു​മാ​ണ് വി​പ​ണി​വി​ല.

Related posts

Leave a Comment