എച്ച്‌ഐവി പോസീറ്റീവ് ആയ വ്യക്തിയില്‍ നിന്ന് വൃക്ക മാറ്റിവച്ച് ഞെട്ടിച്ച് അമേരിക്ക, ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയേകുന്ന സംഭവം ഇങ്ങനെ

ലോ​ക​ത്ത് ആ​ദ്യ​മാ​യി എ​ച്ച്ഐ​വി പോ​സി​റ്റീ​വ് ആ​യ രോ​ഗി​യി​ൽ​നി​ന്ന് മ​റ്റൊ​രാ​ൾ​ക്ക് വൃ​ക്ക മാ​റ്റി​വ​ച്ചു. അ​മേ​രി​ക്ക​യി​ലെ മെ​രി​ല​ൻ​ഡി​ൽ ബ​ൾ​ടി​മോ​റി​ലെ ജോ​ൺ​സ് ഹോ​പ്കി​ൻ​സി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ര​ണ്ട് രോ​ഗി​ക​ളും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ജീ​വി​ച്ചി​രി​ക്കു​ന്ന എ​ച്ച്ഐ​വി​യു​ള്ള രോ​ഗി വൃ​ക്കം ദാ​നം ചെ​യ്യു​ന്ന​തെ​ന്ന് ശ​സ്ത്ര​ക്രി​യ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഡോ​ക്ട​ർ ഡോ​റി സെ​ഗേ​വ് പ​റ​ഞ്ഞു. നേ​ര​ത്തെ ക​രു​തി​യി​രു​ന്ന​ത് എ​ച്ച്ഐ​വി​യു​ള്ള​തി​നാ​ൽ ദാ​താ​വി​ന് വൃ​ക്ക​രോ​ഗം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യി​രു​ന്നു എ​ന്നാ​ണ്. എ​ന്നാ​ൽ പു​തി​യ ത​രം ആ​ന്‍റി-​റി​ട്രോ​വൈ​റ​ൽ മ​രു​ന്നു​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള വൃ​ക്ക​രോ​ഗ​ത്തി​നു ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശ​സ്ത്ര​ക്രി​യ ബു​ദ്ധി​മു​ട്ടേ​റി​യ​താ​യി​രു​ന്നെ​ന്ന് ജോ​ൺ​സ് ഹോ​പ്കി​ൻ​സി​ലെ ആ​ശു​പ​ത്രി അ​ർ​ബു​ദ​വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​ക്രി​സ്റ്റി​നെ ഡു​റാ​ൻ​ഡ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. അ​റ്റ്ലാ​ന്‍റാ സ്വ​ദേ​ശി നി​ന മാ​ർ​ട്ടി​ന​സ് (35) ആ​ണ് വൃ​ക്ക ദാ​നം ചെ​യ്ത​ത്. മി​ക​ച്ചൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു ഇ​തെ​ന്ന് അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts