തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ തങ്ങളുടെ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലേക്ക് കൊണ്ടു വരുന്നതിനെതിരെ സർക്കുലർ.
ശുചീകരണ കാന്പയിന്റെ ഭാഗമായി ഓഫിസും പരിസരവും വൃത്തിയാക്കണമെന്ന തദ്ദേശ വകുപ്പ് മന്ത്രിയുടെ സർക്കുലർ നിലനിൽക്കെയാണ് ഒരുവിഭാഗം ജീവനക്കാർ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ വേയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതിനെതിരെ സർക്കുലറുമായി ഹൗസ് കീപ്പിങ്ങ് വിഭാഗം രംഗത്തെത്തിയത്.
മാലിന്യം നിക്ഷേപിക്കുന്നത് സിസിടിവിയിൽ പതിഞ്ഞാൽ പിടി വീഴുമെന്നാ ഓർമിപ്പിച്ചാണ് ഹൗസ് കീപ്പിങ്ങ് വിഭാഗത്തിന്റെ സർക്കുലർ.
ചില ഉദ്യോഗസ്ഥർ രാവിലെ സെക്രട്ടറിയേറ്റിലേക്ക് വരുമ്പോൾ കയ്യിൽ കരുതുന്ന വീട്ടിലെ മാലിന്യം വെയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ചിലരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണം സ്റ്റീൽ പാത്രങ്ങളിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ മാത്രമേ കൊണ്ടുവരാവുവെന്നും നിർദേശമുണ്ട്.