വഴക്കുമൂത്തു, ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കിണറ്റില്‍ച്ചാടി, ഭര്‍ത്താവിന് നഷ്ടമായത് സ്വന്തം ജീവന്‍, ചാരുംമൂട്ടില്‍ നടന്നത് കുടുംബവഴക്കിന്റെ ബാക്കിപത്രം

wellവീട്ടുവഴക്കിനെ തുടര്‍ന്ന് വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യ ആശുപത്രിയില്‍. കൊല്ലം ചാരുംമൂടാണ് സംഭവം. താമരക്കുളം വേടരപ്ലാവ് സതീഷ് ഭവനം സതീഷ് കുമാര്‍ (38) ആണ് മരിച്ചത്. ഭാര്യ പ്രിയ(28)യെ ഗുരുതരപരിക്കുകളോടെ കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബേക്കറി ജീവനക്കാരനാണ് സതീഷ്.

ഇരുവരും തമ്മില്‍ വഴക്കിടുകയും ആദ്യം സതീഷും പിന്നാലെ പ്രിയയും വീട്ടുമുറ്റത്തുള്ള കിണറ്റില്‍ ചാടുകയായിരുന്നു. ഈ സമയം മക്കളായ അഭിരാമിയും (ആറ്) ആദിഷും (രണ്ടര) മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്.

തൊട്ടടുത്ത ക്ഷേത്രത്തിലുണ്ടായിരുന്നവരും അയല്‍വാസികളും ചേര്‍ന്ന് ഇരുവരെയും കിണറ്റിനുള്ളില്‍നിന്നുംപുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സതീഷ് മരിച്ചു. വിവരമറിഞ്ഞ് നൂറനാട് പോലീസും, അഗ്‌നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു. സതീഷിന്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts