ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ മരണം 45 ആയി. രാത്രി നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി.
സംഗറെഡ്ഡി പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗചി കെമിക്കൽ കമ്പനിയിലാണ് ഇന്നലെ രാത്രി പൊട്ടിത്തെറിയുണ്ടായത്. റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനും അവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സംഭവ സ്ഥലത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവസമയത്ത് 90 തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നു.