ധോ​ണി​ക്കു ഐ​സി​സി ഹാ​ള്‍ ഓ​ഫ് ഫെ​യിം

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്യാ​പ്റ്റ​നാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന എം.​എ​സ്. ധോ​ണി​ക്ക് ഐ​സി​സി ഹാ​ള്‍ ഓ​ഫ് ഫെ​യിം.

2004ല്‍ ​ഇ​ന്ത്യ​ക്കാ​യി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ ധോ​ണി, 2007ല്‍ ​ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തെ​ത്തി. ഐ​സി​സി 2007 പ്ര​ഥ​മ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ധോ​ണി​യു​ടെ കീ​ഴി​ലാ​ണ് ഇ​ന്ത്യ ചാ​മ്പ്യ​ന്മാ​രാ​യ​ത്. 2011 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും 2013 ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി കി​രീ​ട​ങ്ങ​ളും ധോ​ണി​യു​ടെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ടീം ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ 350 ഏ​ക​ദി​ന​ത്തി​ല്‍​നി​ന്ന് 50.57 ശ​രാ​ശ​രി​യി​ല്‍ 10,773 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി.10 സെ​ഞ്ചു​റി​യും 73 അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. 90 ടെ​സ്റ്റി​ല്‍​നി​ന്ന് ആ​റ് സെ​ഞ്ചു​റി ഉ​ള്‍​പ്പെ​ടെ 4876 റ​ണ്‍​സ് നേ​ടി.

2019 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലാ​ണ് ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി​യി​ല്‍ ധോ​ണി​യു​ടെ അ​വ​സാ​ന മ​ത്സ​രം. 98 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 1617 റ​ണ്‍​സ് നേ​ടി. ടെ​സ്റ്റി​ല്‍ 294ഉം ​ഏ​ക​ദി​ന​ത്തി​ല്‍ 444ഉം ​ട്വ​ന്‍റി-20​യി​ല്‍ 91ഉം ​പു​റ​ത്താ​ക്ക​ലും ഈ ​മു​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ന​ട​ത്തി.

ഇ​വ​രും ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ല്‍

ധോ​ണി​ക്ക് ഒ​പ്പം ആ​റ് മു​ന്‍ താ​ര​ങ്ങ​ളും 2025 ഹാ​ള്‍ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു. ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍ ഓ​പ്പ​ണ​ര്‍ മാ​ത്യു ഹെ​യ്ഡ​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ളാ​യ ഹാ​ഷിം അം​ല, ഗ്രെ​യിം സ്മി​ത്ത്, ന്യൂ​സി​ല​ന്‍​ഡ് സ്പി​ന്ന​ര്‍ ഡാ​നി​യേ​ല്‍ വെ​ട്ടോ​റി, പാ​ക്കി​സ്ഥാ​ന്‍ വ​നി​താ താ​രം സ​ന മി​ര്‍, ഇം​ഗ്ലീ​ഷ് വ​നി​താ താ​രം സാ​റ ടെ​യ്‌‌​ല​ര്‍ എ​ന്നി​വ​രാ​ണ് 2025 ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ല്‍ ധോ​ണി​ക്കൊ​പ്പം ഉ​ള്ള​ത്. ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ലെ​ത്തു​ന്ന ആ​ദ്യ പാ​ക് വ​നി​ത​യാ​ണ് സ​ന മി​ര്‍.

11-ാമ​ന്‍ ധോ​ണി

ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന 11-ാമ​ത് ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​ര​നാ​ണ് എം.​എ​സ്. ധോ​ണി, ഒ​മ്പ​താ​മ​ത് പു​രു​ഷ താ​ര​വും. ബി​ഷ​ന്‍ സിം​ഗ് ബേ​ദി, ക​പി​ല്‍ ദേ​വ്, സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ എ​ന്നി​വ​രാ​ണ് ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ല്‍ ഇ​ടം​നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര്‍, 2009ല്‍. ​പി​ന്നീ​ട് അ​നി​ല്‍ കും​ബ്ലെ (2015), രാ​ഹു​ല്‍ ദ്രാ​വി​ഡ് (2018), സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ (2019), വി​നൂ മ​ങ്കാ​ദ് (2021), വി​രേ​ന്ദ​ര്‍ സെ​വാ​ഗ് (2023) എ​ന്നി​വ​രും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു. ഡ​യാ​ന എ​ഡു​ല്‍​ജി (2023), നീ​തു ഡേ​വി​ഡ് (2023) എ​ന്നി​വ​രാ​ണ് ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ല്‍ ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍.

Related posts

Leave a Comment