നെല്ലിയാന്പതി: വിനോദ സഞ്ചാരികൾക്ക് കൗതുകമായി സിംഹവാലൻ കുരങ്ങുകൾ നെല്ലിയാന്പതി വനം മേഖലയിൽ.
കേശവൻ പാറ, കാരപ്പാറ, തൂത്തം പാറ, സീതാർകുണ്ട് പ്രദേശങ്ങളിലെ ഉൾവനങ്ങളിലും ചുരംപാതയോടു ചേർന്നും ഉയർന്നു നിൽക്കുന്ന മരങ്ങളിൽ കുരങ്ങുകളെ കാണുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പാതയോരങ്ങളിലൂടെ സഞ്ചാരികൾക്കു കൗതുക കാഴ്ചയുമായി സഞ്ചാരികൾ നൽകുന്ന ഭക്ഷണങ്ങൾക്കു വേണ്ടി റോഡിനു വശങ്ങളിലായുള്ള മരച്ചില്ലകളിലും വള്ളിപടർപ്പിലും ഉൗഞ്ഞാലാടിയെത്തി.
പറന്പിക്കുളം കടുവാ സങ്കേതത്തോടു ചേർന്നു കിടക്കുന്ന നെല്ലിയാന്പതിയിൽ സിംഹവാലൻ കുരങ്ങുകളുടെ വംശനാശ ഭീഷണിയുണ്ട്.
മലയണ്ണാൻമാർ ധാരാളമായി കാണാറുണ്ടെന്നും നാട്ടിലേയ്ക്കിറങ്ങി പോത്തുണ്ടി, നെന്മാറ, കരിന്പാറ,കയറാടി, അയിലൂർ എന്നീ പ്രദേശങ്ങളിലേക്കു പതിവായി ഇറങ്ങി വരാറുണ്ട്.