കൊതുകിനെ കൊല്ലാനുള്ള ശ്രമത്തിൽ നശിച്ചത് രണ്ടു ലക്ഷം രൂപയുടെ സ്മാര്‍ട്ട് ടിവി. ഒരു വീട്ടിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്വീകരണ മുറിയിലിരുന്ന് ഒരു കുട്ടി ടിവി കാണുന്നതാണു വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
ഇതിനിടെ അച്ഛന് മോസ്കിറ്റോ ബാറ്റുമായി കൊതുകിനെ പിടിക്കാന്‍ വരുന്നു. കൊതുക് പറന്നു പോയി ടിവിയുടെ സ്ക്രീനില്‍ ഇരുന്നു.
കൊതുകിനെ കൊല്ലാൻ മോസ്കിറ്റോ ബാറ്റ് ടിവിയുടെ സ്ക്രീനില്‍ തൊട്ടതോടെ വെള്ള നിറം പടർന്നു ടിവി നിശ്ചലമായി.
മോസ്കിറ്റോ ബാറ്റില്‍നിന്നു വൈദ്യുതി പ്രവാഹമുണ്ടായി ടിവിയുടെ സര്‍ക്യൂട്ട് നശിക്കുകയായിരുന്നു. കൊതുകുകളെ ഉറവിടത്തില്‍തന്നെ നശിപ്പിക്കണമെന്നടക്കമുള്ള ഉപദേശങ്ങളുമായി നിരവധി പേരാണു വീഡിയോയ്ക്കു കമന്റുമായെത്തിയത്.