പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; സീ​ത​ത്തോ​ടു​കാ​ര​ൻ യു​വാ​വ് അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബോം​ബ് വ​ച്ചെ​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച് പോ​ലീ​സി​നു വ്യാ​ജ സ​ന്ദേ​ശം ന​ല്‍​കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സീ​ത​ത്തോ​ട് ആ​ന​ച​ന്ത കോ​ട്ട​ക്കു​ഴി വെ​ട്ടു​വേ​ലി​ല്‍ വീ​ട്ടി​ല്‍ സി​നു തോ​മ​സാ​ണ് (32) പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.15 നാ​ണ് ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍നി​ന്നു പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ഇ ​ആ​ര്‍​എ​സ്എ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ൽ, സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന വ്യാ​ജ സ​ന്ദേ​ശ​മ​ട​ങ്ങി​യ​ വി​ളി എ​ത്തി​യ​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​നെ പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്.​അ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും എ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് നടത്തിയ അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​എ​സ്.​വി​ജ​യ​ന്‍, പ​ത്ത​നം​തി​ട്ട എ​സ്ഐ ഷി​ജു പി.​സാം, സി​പി​ഒ​മാ​രാ​യ അ​ഫ്‌​സ​ൽ, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

Related posts

Leave a Comment