പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി പീ​ഡി​പ്പി​ച്ച പ​തി​നെ​ട്ടു​കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ


പൂ​ന്തു​റ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പ​രു​ത്തി​ക്കു​ഴി സ്വ​ദേ​ശി ആ​ഷി​ക്കി​നെ (18) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യെ പ്ര​തി വീ​ട്ടി​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​വാ​സി​ക​ളാ​യി​രു​ന്നു വി​വ​രം പൂ​ന്തു​റ പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പൂ​ന്തു​റ സി​ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ അ​ഭി​ലാ​ഷും സം​ഘ​വും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment