ലോ​ക​ത്തി​ലെ ആ​ദ്യ ‘എ​ഐ ക്ലി​നി​ക്’ സൗ​ദി​യി​ൽ തു​റ​ന്നു

ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) ഉ​പ​യോ​ഗി​ച്ച് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ക്ലി​നി​ക് സൗ​ദി അ​റേ​ബ്യ​യി​ൽ തു​റ​ന്നു. ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള മെ​ഡി​ക്ക​ൽ ടെ​ക്‌​നോ​ള​ജി ക​മ്പ​നി​യാ​യ സി​ൻ​യി-​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ൽ​മൂ​സ ഹെ​ൽ​ത്ത് ഗ്രൂ​പ്പ് ആ​ണ് എ​ഐ ക്ലി​നി​ക് ആ​രം​ഭി​ച്ച​ത്.

‘ഡോ. ​ഹു​വ’ എ​ന്നാ​ണ് ക്ലി​നി​ക്കി​ലെ എ​ഐ ഡോ​ക്ട​റു​ടെ പേ​ര്. രോ​ഗി​ക​ൾ​ക്ക് ടാ​ബ്‌​ലെ​റ്റ് ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ഡോ. ​ഹു​വ​യോ​ട് രോ​ഗ​വി​വ​ര​ങ്ങ​ൾ പ​റ​യാം. ക​ൺ​സ​ൾ​ട്ടേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ, ഡോ. ​ഹു​വ ചി​കി​ത്സ നി​ർ​ദേ​ശി​ക്കു​ന്നു.

രോ​ഗ​നി​ർ​ണ​യം മു​ത​ൽ മ​രു​ന്നു കു​റി​ക്കു​ന്ന​തു​വ​രെ എ​ഐ ഡോ​ക്ട​ർ സ്വ​ത​ന്ത്ര​മാ​യി ചെ​യ്യും. എ​ന്നാ​ൽ, സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സാ​ഫ​ല​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യാ​ൻ മ​നു​ഷ്യ ഡോ​ക്‌​ട​ർ​മാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു ക്ലി​നി​ക് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.

Related posts

Leave a Comment