കു​വൈ​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ സ്ഫോ​ട​നം; മ​ല​യാ​ളി​ക​ള​ട​ക്കം 10 പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഫ​ഹാ​ഹീ​ലി​ലെ ഷോ​പ്പിം​ഗ്‌ മാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റ​റ​ന്‍റി​ൽ സ്ഫോ​ട​നം. ഗ്യാ​സ് ചോ​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി അ​ഗ്നി​ശ​മ​ന വ​കു​പ്പ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഫ​ഹാ​ഹീ​ൽ, അ​ഹ​മ്മ​ദി സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സം​ഭ​വം കൈ​കാ​ര്യം ചെ​യ്ത​താ​യും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment