ശ​ശി ത​രൂ​ർ ന​യി​ക്കു​ന്ന സം​ഘം യു​എ​സി​ലേ​ക്കു തി​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക, പ​നാ​മ, ഗ​യാ​ന, ബ്ര​സീ​ൽ, കൊ​ളം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ ന​യി​ക്കു​ന്ന സ​ർ​വ​ക​ക്ഷി പാ​ർ​ല​മെ​ന്‍റ​റി സം​ഘം ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു പു​റ​പ്പെ​ട്ടു.

\ത​രൂ​രി​നു പു​റ​മെ ബി​ജെ​പി എം​പി​മാ​രാ​യ തേ​ജ​സ്വി സൂ​ര്യ, ഭു​വ​നേ​ശ്വ​ർ ക​ലി​ത, ശ​ശാ​ങ്ക് മ​ണി ത്രി​പാ​ഠി, എ​ൽ​ജെ​പി​യു​ടെ (രാം ​വി​ലാ​സ്) ശാം​ഭ​വി ചൗ​ധ​രി, ടി​ഡി​പി​യു​ടെ ജി​എം ഹ​രീ​ഷ് ബാ​ല​യോ​ഗി, ശി​വ​സേ​ന​യു​ടെ മി​ലി​ന്ദ് ദേ​വ്‌​റ, ജെ​എം​എ​മ്മി​ന്‍റെ സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ്, യു​എ​സി​ലെ മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സാ​ൻ ത​രാ​ൻ​ജി​ത്ത് എ​ന്നി​വ​രാ​ണു പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്.

ഇ​ത് സ​മാ​ധാ​ന​ത്തി​ന്‍റ​യും പ്ര​ത്യാ​ശ​യു​ടെ​യും ദൗ​ത്യ​മാ​ണെ​ന്നും ഭീ​ക​ര​ത​യാ​ൽ നാം ​നി​ശ​ബ്ദ​രാ​കി​ല്ലെ​ന്ന സ​ന്ദേ​ശം ലോ​ക​ത്തി​നു ന​ൽ​കു​മെ​ന്നും പു​റ​പ്പെ​ടും മു​മ്പ് ത​രൂ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment