വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിൽ യാതൊരു മടിയും കാട്ടത്തവരാണ് നമ്മളിൽ പലരും, ഇന്ന് മിക്ക സ്ഥലങ്ങളിലും ധാരാളം ഫുഡ് സ്ട്രീറ്റുകൾ ഉണ്ട്. വറപൊരിയൽ കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന സാധനങ്ങൾ വരെ നമുക്കിന്ന് ഇത്തരത്തിലുള്ള ചെറിയ കടകളിൽ ലഭ്യമാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു ഭക്ഷണമാണ് വൈറലാകുന്നത്. ലേഡീസ് ചെരുപ്പ് മുക്കിപ്പൊരിച്ചത്.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. പ്രത്യേകം തയാറാക്കിയ മാവിൽ ചെരുപ്പ് മുക്കിയെടുത്ത ശേഷം അത് ഗ്രിൽ ചെയ്ത് എടുക്കുകയാണ്. ഇത് കഴിക്കുന്നതിന് ധാരാളം ആളുകൾ ഫുഡ് സ്റ്റാളിനു സമീപം നിൽക്കുന്നത് കാണാൻ സാധിക്കും. ഗ്രിൽ ചെയ്ത് എടുത്തു വച്ചിട്ടുള്ള ചെരുപ്പ് മറ്റൊരു ഭാഗത്ത് അടുക്കി വച്ചിട്ടുള്ളതും കാണാം.
@truefacthindi എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. 22 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ഇത് എഐ നിർമിത വീഡിയോ ആണെന്നാണ് പലരും കമന്റ് ചെയ്തത്. എന്നാൽ മാംസം ചെരുപ്പിന്റെ ആകൃതിയിൽ മുറിച്ചെടുത്ത് ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞവരും കുറവല്ല. എന്തായാലും ചെരുപ്പ് ഫ്രൈ ആണിപ്പോൾ സോഷ്യൽ മീഡിയിയൽ വൈറൽ താരം.