ഒ​ർ​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ​ൻ ! 128 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ, ര​ണ്ടാം​പ്ര​തി ഒ​ളി​വി​ൽ

madyam

ക​യ്പ​മം​ഗ​ലം: മ​തി​ല​കം കൂ​ളി​മു​ട്ട​ത്തു​നി​ന്ന് 128 കു​പ്പി വ്യാ​ജ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കൂ​ളി​മു​ട്ടം കൂ​നി​യാ​റ വീ​ട്ടി​ൽ നി​ധേ​ഷി​നെ (27) അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടാം​പ്ര​തി ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പു​തു​മ​ന​പ​റ​ന്പു സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ ഒ​ളി​വി​ലാ​ണ്.

ക​റു​ക​ച്ചാ​ൽ പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന നി​ധേ​ഷി​ന്‍റെ വീ​ടി​ന​ക​ത്തു​നി​ന്ന് മാ​ക് ഡൗ​ൾ ബ്രാ​ൻ​ഡി​ലു​ള്ള 80 കു​പ്പി മ​ദ്യ​വും 48 കു​പ്പി​ക​ൾ വീ​ടി​നു പു​റ​ത്തു​നി​ർ​ത്തി​യി​ട്ടി​രു​ന്ന നാ​നോ കാ​റി​ൽ​നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഹോ​ളോ​ഗ്രാം സ്റ്റി​ക്ക​ർ പ​തി​ച്ച മു​പ്പ​തി​നാ​യി​രം മൂ​ടി​ക​ളും ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.

ഒ​ർ​ജി​ന​ലി​നെ​പ്പോ​ലും വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഇ​യാ​ൾ മ​ദ്യ​ക്കു​പ്പി​ക​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്. കു​പ്പി​യു​ടെ അ​ട​പ്പി​ൽ പ്രി​ന്‍റ് ചെ​യ്തി​രു​ന്ന ഹോ​ളോ​ഗ്രാം സ്റ്റി​ക്ക​ർ ശി​വ​കാ​ശി​യി​ലാ​ണ് പ്രി​ന്‍റ് ചെ​യ്തി​രു​ന്ന​ത്. എ​ക്സ്സൈ​സ് അ​ധി​കൃ​ത​ർ ക​ണ്ടെ ത്തി​യി​ട്ടു​ണ്ട ്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ര​വ​ധി​പേ​ർ വ്യാ​ജ​മ​ദ്യം വാ​ങ്ങാ​ൻ എ​ത്തി​യി​രു​ന്നു. ക​ന്നാ​സി​ൽ നി​റ​ച്ച വ്യാ​ജ​ൻ നി​ധേ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച് ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന​യാ​യി​രു​ന്നു വി​ല്പ​ന. കൂ​നി​യാ​റ കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി​യും ഭാ​ര്യ​യും ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് വാ​ട​ക​വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റി​യ​ത്.

എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ർ വി.​പി. സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം.​കെ. കൃ​ഷ്ണ​ൻ, സി.​ബി. ജോ​ഷി, അ​ബ്ദു​ൾ ജ​ബ്ബാ​ർ, അ​നി​ൽ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, ശോ​ഭി​ത്, അ​നു​രാ​ഗ്, സി​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts