യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ കിരാത ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവയായിരുന്നു ലൊക്കേഷൻ. പാട്ടും ആട്ടവുമായി അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്ക് നേരിടേണ്ടിവന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കൊടുംകാടിന്റെ മനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതുമ സമ്മാനിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കോന്നിയുടെ ദൃശ്യമനോഹാരിതയുടെ വിസ്മയക്കാഴ്ചകളാണു കിരാത ഒരുക്കുന്നത്.
ചെമ്പിൽ അശോകൻ, ഡോ. രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ്. ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി. ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം ഏബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി., ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി.ജെ., ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ . ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിന്റെ നിർമാതാവ് ഇടത്തൊടി ഭാസ്കരൻ അതിഥിവേഷത്തിൽ അഭിനയിക്കുന്നു.
ബാനർ- ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിർമാണം – ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ), ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം- റോഷൻ കോന്നി, രചന, സഹസംവിധാനം – ജിറ്റ ബഷീർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശേരി, ചമയം – സിന്റാ മേരി വിൻസന്റ്, കോസ്റ്റ്യൂം- അനിശ്രീ. ഗാനരചന – മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ- സജിത് സത്യൻ, സൗണ്ട് ഡിസൈൻ- ഹരിരാഗ് എം. വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ- ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ- നിധിൻ രാജ്, കോറിയോഗ്രാഫി- ഷമീർ ബിൻ കരിം റാവുത്തർ.
സംവിധാന സഹായികൾ- നന്ദഗോപൻ, നവനീത്, പ്രൊഡക്ഷൻ ഹെഡ്- ബഷീർ എം. കെ. ആനകുത്തി, ഫോക്കസ് പുള്ളർ- ഷിജു കല്ലറ, അലക്സ് കാട്ടാക്കട, അസോസിയേറ്റ് കാമറാമാൻ- ശ്രീജേഷ്.കാമറ- അസോസിയേറ്റ്- കിഷോർലാൽ, യൂണിറ്റ് ചീഫ്- വിമൽ സുന്ദർ, പ്രൊഡക്ഷൻ അസിസ്റ്റന്റ്സ് – അർജുൻ ചന്ദ്ര ശ്രീരാഗ് പി എസ്, സ്ഫിൻ കെ.എച്ച്, ആർട്ട് അസിസ്റ്റന്റ്സ്- രോഹിത് വിജയൻ, അനുകൃഷ്ണ, ഫസ്റ്റ് ഷെഡ്യൂൾ പോസ്റ്റർ- ജേക്കബ് ക്രിയേറ്റീവ് ബീസ് ബഹ്റൈൻ. പോസ്റ്റർ ഡിസൈൻ- ജിസെൻ പോൾ, ടൈറ്റിൽ ഗ്രാഫിക്സ്- നിധിൻ രാജ്, ലൊക്കേഷൻ മാനേജേഴ്സ്- ആദിത്യൻ, ഫാറൂഖ്, ഓഡിറ്റേഴ്സ് – പി പ്രഭാകരൻ ആന്റ് കമ്പനി (ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒറ്റപ്പാലം), സ്റ്റിൽസ്- എഡ്.ഡി. ജോൺ, ഷൈജു സ്മൈൽ, പിആർഒ- അജയ് തുണ്ടത്തിൽ.