ഫോ​ൺ അ​മി​ത​മാ​യി ചൂ​ടാ​യി; ഫോ​ണി​ന്‍റെ വി​ലയും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 15,000 രൂ​പ​യും ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു ഉപഭോക്തൃ കോടതി

കോ​ഴി​ക്കോ​ട്: പു​തു​താ​യി വാ​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന​തി​നാ​ൽ മാ​റ്റി​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ക​മ്പ​നി​യും ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​വും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വി​ധി.

ചോ​ക്കാ​ട് ക​ല്ലാ​മൂ​ല ചേ​ന​പ്പാ​ടി സ്വ​ദേ​ശി​യും തി​രു​വാ​ലി ഫ​യ​ർ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നു​മാ​യ നി​ഷാ​ദ് കി​ളി​യ​മ​ണ്ണി​ലാ​ണ് ജി​ല്ലാ  ഉപഭോക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്.

ഫോ​ണി​ന്‍റെ വി​ല​യാ​യ 13,859 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 15,000 രൂ​പ​യും കോ​ട​തി​ച്ചെ​ല​വി​ലേ​ക്ക് 5000 രൂ​പ​യും ന​ൽ​കാ​നാ​ണ് ക​മ്മി​ഷ​ൻ വി​ധി​ച്ച​ത്. 2024 ഏ​പ്രി​ൽ 24നാ​ണു പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്

Related posts

Leave a Comment