കോട്ടയം: കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു.രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രാര്‍ഥന നടത്തി. അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്നു പള്ളി മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആരംഭിച്ച അനുസ്മരണയോഗം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ്് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതിതരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 12 വീടുകളുടെ താക്കോല്‍ദാനവും ലഹരിക്കെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന മീനടം സ്പോര്‍ട്സ് ടർഫിനന്റെ നിര്‍മാണ ഉദ്ഘാടനവും നടത്തി.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ വന്‍ജനാവലിയാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.