കൊല്ലം: മിഥുന് പട്ടാളക്കാരൻ ആകണമെന്നായിരുന്നു മോഹം. ചേട്ടന് പട്ടാളക്കാരൻ ആവണമെന്നായിരുന്നു ആഗ്രഹമെന്ന് ഷോക്ക് അടിച്ച് മരിച്ച മിഥുന്റെ സഹോദരൻ സുജിൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ നല്ല രീതിയിൽ കൊണ്ടുപോകണമെന്ന് മിഥുൻ പറയുമായിരുന്നെന്നും സുജിൻ പറഞ്ഞു.
കുടുംബത്തെ ദുരിതങ്ങളുടെ കയത്തിൽ നിന്ന് കയറ്റി നല്ല നിലയിലെത്തിക്കണമെന്ന് ആ കുരുന്നു മനസ് ആഗ്രഹിച്ചിരുന്നു. അത് എപ്പോഴും മിഥുൻ പറയുമായിരുന്നു. ‘ചേട്ടന്റെകൂട്ടുകാരന്റെ ചെരിപ്പായിരുന്നു. അത് അവര് തട്ടിക്കളിച്ചപ്പോൾ കാലേന്ന് ഊരിപ്പോയതാ. കൂട്ടുകാരൻ എടുക്കണ്ടാന്ന് പറഞ്ഞു. അവൻ കേൾക്കാതെ പോയി എടുത്തതാ.’
ഏഴാം തരം വരെ മിഥുനും സുജിനും പട്ടകടവ് സ്കൂളിലായിരുന്നു പഠിച്ചത്. ഏഴ് കഴിഞ്ഞപ്പോഴാണ് മിഥുൻ സ്കൂൾ മാറിയത്. നന്നായി വരയ്ക്കുമായിരുന്നു. ഫുട്ബോളും വോളിബോളും അവന്റെഇഷ്ടമായിരുന്നു.മിഥുൻ, മനുവിന്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു. വലിയപാടം കിഴക്ക് ഗ്രാമത്തിൽ അങ്കണവാടിക്ക് എതിർവശത്തെ മൈതാനത്ത് അവധി ദിവസങ്ങളിലൊക്കെ കൂട്ടുകാരോടൊപ്പം കാൽപ്പന്തുകളിക്കാൻ അവൻ എത്തുമായിരുന്നു. അയൽവാസികളുടെ മനസിൽ തീരാ വേദന ബാക്കിവെച്ചാണ് മിഥുൻ യാത്രയായിരിക്കുന്നത്.
മിഥുന്റെ പിതാവ് മനു കെട്ടിട നിർമാണ തൊഴിലാളിയാണ്. പൂവറ്റൂർ സ്വദേശിയാണ് അമ്മ സുജ. കായലോരത്തതാണ് അവരുടെ വീട്.
തകർന്നുവീഴാവുന്ന അവസ്ഥയിലാണ് ആ വീട്. മഴ പെയ്താൽ വെള്ളം വീടിന് അകത്തുവരെ എത്തും. മിഥുനും അനുജൻ സുജിനും അല്പം അകലെയുള്ള അമ്മൂമ്മയ്ക്കൊപ്പമാണ് അപ്പോഴെല്ലാം അന്തിയുറങ്ങുക. കുട്ടികളെ സംരക്ഷിച്ചു വരുന്ന മനുവിന്റെ അമ്മ മണിയമ്മ തൊഴിലുറപ്പ് ജോലിക്കും പോകുന്നുണ്ട്.
ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ചെറിയൊരുവീടുണ്ടാക്കാനും മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും മുന്നിൽ മറ്റ് വഴികൾ അടഞ്ഞതോടെയാണ് തീരെ മനസില്ലെങ്കിലും സുജ വിദേശത്ത് വീട്ടു വേലക്കായി പോയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയും സുജ കുട്ടികളെ വിളിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ മനുവാണ് മിഥുനെ സ്കൂളിലേക്ക് എത്തിക്കുന്നത്. അന്ന് വൈകുന്നേരം ഒരു ചെരുപ്പ് വാങ്ങണമെന്നവൻ അച്ഛനോട് പറഞ്ഞിരുന്നതാണ്. പുത്തൻ ചെരുപ്പിനായുള്ള കാത്തിരിപ്പിനിടെ സുഹൃത്തിന്റെ ചെരുപ്പ് നഷ്ടമായത് അവനെ വേദനിപ്പിച്ചു. കളിക്കുമ്പോൾ തെറിച്ചു പോയ ചങ്ങാതിയുടെ ചെരുപ്പെടുക്കാൻ പോയ മിഥുനെ മരണം കൂട്ടി പോവുകയായിരുന്നു. മിഥുന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടത്താനാണ് തീരുമാനം. രാവിലെ പത്തിന് തേവലക്കര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനം