റോ​ഡി​ല്‍ പൊ​ട്ടി​വീ​ണ ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റു: 19-കാ​ര​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​ത്തൊ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. പ​ന​യ​മു​ട്ടം സ്വ​ദേ​ശി അ​ക്ഷ​യ് (19) ആ​ണ് മ​രി​ച്ച​ത്.

മ​രം ഒ​ടി​ഞ്ഞ് പോ​സ്റ്റി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ക​മ്പി പൊ​ട്ടി റോ​ഡി​ൽ വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​റി​യാ​തെ വ​ന്ന അ​ക്ഷ​യ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍ മൂ​ന്നു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റ് ര​ണ്ടു​പേ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല.

കാ​റ്റ​റിം​ഗ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment