റ​ഷ്യ​ൻ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 5 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 50 പേ​ർ മ​രി​ച്ചു

മോ​സ്കോ: കാ​ണാ​താ​യ റ​ഷ്യ​ൻ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 50 പേ​രും മ​രി​ച്ച​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.ഇ​ന്ന​ലെ റ​ഷ്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലു​ള്ള ഫാ​ർ ഈ​സ്റ്റേ​ൺ മേ​ഖ​ല​യി​ലാ​ണ് ലാ​ൻ​ഡിം​ഗ് ശ്ര​മ​ത്തി​നി​ടെ റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

അ​ഞ്ചു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 42 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ന്പ​തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.ബ്ല​ഗൊ​വെ​ഷ്ചെ​ൻ​സ്ക് പ​ട്ട​ണ​ത്തി​ൽ​നി​ന്ന് റ​ഷ്യ-​ചൈ​ന അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ടി​ൻ​ഡ​യി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു വി​മാ​നം.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​മാ​ർ​ക്ക് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട് മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ത്തു​ന്ന ഫ്യൂ​സ്‌​ലേ​ജി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​മു​ർ മേ​ഖ​ല​യി​ലെ ടി​ൻ​ഡ പ​ട്ട​ണ​ത്തി​ൽ മോ​ശം ദൃ​ശ്യ​ത​യി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ പൈ​ല​റ്റി​നു സം​ഭ​വി​ച്ച പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ടി​ൻ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടാ​മ​ത്തെ ലാ​ൻ​ഡിം​ഗ് ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സോ​വി​യ​റ്റ് യൂ​ണി​യ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ വി​മാ​ന​മാ​ണി​ത്. സൈ​ബീ​രി​യ ആ​സ്ഥാ​ന​മാ​യു​ള്ള അം​ഗാ​ര എ​യ​ർ​ലൈ​നി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​മാ​നം. വി​മാ​നം ക​ത്തു​ന്ന​തി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment