തിരുവനന്തപുരം: രവി ഡിസിസി അധ്യക്ഷസ്ഥാനം പാലോട് രാജിവച്ചതിന് പിന്നാലെ ലഡു വിതരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടി.
പെരിങ്ങല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദിന് എതിരേയാണ് നടപടി. മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ നീക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി.
പാലോട് രവി രാജിവച്ചതിന് പിന്നാലെ ഇന്നലെ രാത്രി എല്ലാവർക്കും ഇയാള്‍ ലഡുവും ജിലേബിയും വിതരണം ചെയ്തിരുന്നു. ഷംനാദ് മധുരവിതരണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഓഡിയോ പുറത്തായതോടെ കെപിസിസിയും എഐസിസിയും അതൃപ്തി രേഖപ്പെടുത്തുകയും ഒടുവില്‍ രാജി ആവശ്യപ്പെടുകയുമായിരുന്നു.