ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയതായി റിപ്പോർട്ട്. വിഷയത്തിൽ കേരളത്തിലെ എംപിമാര്‍ നല്കിയ കത്ത് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് അമിത് ഷാ വിവരം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളും ബുധനാഴ്ച ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്.
നേരത്തെ, എന്‍.കെ. പ്രേമചന്ദ്രന് അടക്കമുള്ള എതാനും എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ വച്ച് അമിത്ഷായുമായി സംസാരിച്ചിരുന്നു. യുഡിഎഫ് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.