മുംബൈ: മുംബൈയിലെ ജെജെ ആശുപത്രിയിൽനിന്ന് ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന്, തടവുകാരിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് നേടിയ കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന റുബീന ഇർഷാദ് ഷെയ്ക്കാണ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ രക്ഷപ്പെട്ടത്.
ഈമാസം 11ന് ആണ് പനി, ജലദോഷം, അണുബാധ തുടങ്ങിയ അസുഖങ്ങളുമായാണ് അഞ്ചുമാസം ഗർഭിണിയായ 25കാരിയെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14ന് ഉച്ചകഴിഞ്ഞാണ് തടവുകാരി പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞത്.
ആശുപത്രിയിലെ തിരക്കിനിടയിൽ പോലീസുകാരെ തള്ളിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു.മുംബൈ: മുംബൈയിലെ ജെജെ ആശുപത്രിയിൽനിന്ന് ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന്, തടവുകാരിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് നേടിയ കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന റുബീന ഇർഷാദ് ഷെയ്ക്കാണ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ രക്ഷപ്പെട്ടത്.
ഈമാസം 11ന് ആണ് പനി, ജലദോഷം, അണുബാധ തുടങ്ങിയ അസുഖങ്ങളുമായാണ് അഞ്ചുമാസം ഗർഭിണിയായ 25കാരിയെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14ന് ഉച്ചകഴിഞ്ഞാണ് തടവുകാരി പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞത്. ആശുപത്രിയിലെ തിരക്കിനിടയിൽ പോലീസുകാരെ തള്ളിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു.