കൊല്ലം: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവാവ് അറസ്റ്റിൽ. മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. പുലർച്ചെ ക്ഷേത്ര ദർശനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയ 65കാരിയെ പ്രതി പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
സംഭവ ശേഷം അവിടെ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിൽവച്ചായിരുന്നു സംഭവം. ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.