അഞ്ചു ശതമാനം വരെ നികുതിയുള്ള സേവനങ്ങൾക്ക് പ്രളയ സെസ് ഇല്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഞ്ചു ശ​​ത​​മാ​​നം വ​​രെ സേ​​വ​​ന നി​​കു​​തി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള സേ​​വ​​ന​​ങ്ങ​​ളെ പ്ര​​ള​​യ സെ​​സി​​ൽനി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു.

നി​​ല​​വി​​ൽ ഒ​​രു ശ​​ത​​മാ​​നം സെ​​സ് ഉ​​ണ്ടാ​​യി​​രു​​ന്ന ഹോ​​ട്ട​​ൽ ഭ​​ക്ഷ​​ണം, ശീ​​തീ​​ക​​രി​​ച്ച ബ​​സ്, ട്രെ​​യി​​ൻ യാ​​ത്ര​​ക്കൂ​​ലി തു​​ട​​ങ്ങി​​യ സേ​​വ​​ന​​ങ്ങ​​ളാ​​ണ് ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്. പ​​ണം ക​​ടം കൊ​​ടു​​ക്കു​​ന്ന​​തി​​നു പ​​ര​​മാ​​വ​​ധി 18 ശ​​ത​​മാ​​നം പ​​ലി​​ശ​​യെ ഈ​​ടാ​​ക്കാ​​വൂ എ​​ന്നും ബി​​ല്ലി​​ൽ വ്യ​​വ​​സ്ഥ​​യു​​ണ്ട്. പ​​ണം കൊ​​ടു​​ക്ക​​ൽ നി​​യ​​മ​​ത്തി​​നു കീ​​ഴി​​ൽ ക​​ടം കൊ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു വാ​​യ്പ അ​​നു​​വ​​ദി​​ക്ക​​ൽ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളു​​ടെ പൂ​​ർ​​ത്തീ​​ക​​ര​​ണ​​ത്തി​​ന് (പ്രോ​​സ​​സിം​​ഗ് ഫീ) ​​ര​​ണ്ടു ശ​​ത​​മാ​​നം ഫീ​​സ് അ​​നു​​വ​​ദി​​ക്കു​​ന്നു.

ആ​​ധാ​​ര​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​നു​​ക​​ളി​​ൽ മു​​ദ്ര​​പ​​ത്ര വി​​ല കു​​റ​​ച്ചു​​കാ​​ണി​​ച്ചി​​ട്ടു​​ള്ള കേ​​സു​​ക​​ളി​​ൽ, ക്ര​​മ​​ക്കേ​​ട് ക​​ണ്ടെ​​ത്തി​​യാ​​ൽ ന​​ട​​പ​​ടി​​ക്കു നോ​​ട്ടീ​​സ് ന​​ൽ​​കാ​​നു​​ള്ള കാ​​ലാ​​വ​​ധി 10 വ​​ർ​​ഷ​​മാ​​യി നി​​ജ​​പ്പെ​​ടു​​ത്തി. നി​​ല​​വി​​ൽ കാ​​ലാ​​വ​​ധി നി​​ജ​​പ്പെ​​ടു​​ത്ത​​ൽ വ്യ​​വ​​സ്ഥ​​ക​​ളു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

അ​​ട​​യ്ക്കാ വ്യാ​​പാ​​രി​​ക​​ളു​​ടെ നി​​കു​​തി കു​​ടി​​ശി​​ക​​യ്ക്ക് 2018-19ലെ ​​ബ​​ഡ്ജ​​റ്റി​​ൽ പ്ര​​ഖ്യാ​​പി​​ച്ച ഒ​​റ്റ​​ത്ത​​വ​​ണ തീ​​ർ​​പ്പാ​​ക്ക​​ൽ പ​​ദ്ധ​​തി സെ​​പ്റ്റം​​ബ​​ർ 30 വ​​രെ നീ​​ട്ടി. അ​​ന്ത​​ർ​​സം​​സ്ഥാ​​ന വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന വ്യാ​​പാ​​രി​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ച രേ​​ഖ​​ക​​ളി​​ലെ അ​​വ്യ​​ക്ത​​ത മൂ​​ലം അ​​ധി​​ക നി​​കു​​തി നി​​ർ​​ണ​​യ​​മു​​ണ്ടാ​​യി എ​​ന്ന പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഒ​​റ്റ​​ത്ത​​വ​​ണ തീ​​ർ​​പ്പാ​​ക്ക​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ലെ നി​​കു​​തി നി​​ർ​​ണ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ആ​​ഡം​​ബ​​ര നി​​കു​​തി​​ക്കും ബാ​​ധ​​ക​​മാ​​ക്കി. ര​​ജി​​സ്റ്റേ​​ർ​​ഡ് വ്യാ​​പാ​​രി​​ക​​ൾ ത​​മ്മി​​ലു​​ള്ള വ്യാ​​പാ​​ര​​ത്തി​​ൽ, സ്വ​​കാ​​ര്യ ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ച​​ര​​ക്കി​​നു പ്ര​​ള​​യ സെ​​സ് ബാ​​ധ​​ക​​മാ​​ക്കും. 10 ശ​​ത​​മാ​​നം ക്ലി​​പ്ത വി​​നോ​​ദ​​നി​​കു​​തി എ​​ന്ന ബി​​ല്ലി​​ലെ വ്യ​​വ​​സ്ഥ 10 ശ​​ത​​മാ​​നം വ​​രെ​​യെ​​ന്നു ഭേ​​ദ​​ഗ​​തി ചെ​​യ്തി​​ട്ടു​​ണ്ട്. 2019 ലെ ​​കേ​​ര​​ള ധ​​ന​​കാ​​ര്യ​​ബി​​ൽ ഭേ​​ദ​​ഗ​​തി​​ക​​ളോ​​ടെ ഇ​​ന്ന​​ലെ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി.

Related posts