വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ഇൻഡിപെൻഡൻസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡാൻസ് രംഗത്തെ കുറിച്ച് നടൻ കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തെ സിനിമയിൽ നിന്ന് വിലക്കിയപ്പോൾ പോലും ആരും അറിയാതെ ഞാൻ അദ്ദേഹത്തിന്റെ പടത്തിൽ പോയി അഭിനയിച്ചിട്ടുണ്ട്. ഇൻഡിപെൻഡൻസ് സിനിമയൊക്കെ ഇറങ്ങുന്ന കാലത്ത് ഗംഭീരമായി ഡാൻസ് ചെയ്യുന്ന നായക നടന്മാർ കുറവാണ്.
ഇപ്പോൾ ഒരുവിധം എല്ലാവരും അതിനെല്ലാം പ്രാപ്തരാണ്. എന്നാൽ, മുൻപ് അങ്ങനെയായിരുന്നില്ല. മുത്തം തേടി… എന്ന പാട്ട് കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്റർ ആയിരുന്നു. നാലു ദിവസം രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടാണ് ആ പാട്ട് തീർത്തത്.
ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ട്. തലേ ദിവസം സ്റ്റെപ്സ് പഠിപ്പിച്ച് റിഹേഴ്സൽ ചെയ്യുന്ന പരിപാടിയൊന്നും അന്നില്ല. ഷൂട്ടിംഗ് ഫ്ലോറിൽ വന്നാണ് പഠനവും ടേക്കുമെല്ലാം. ഓൺ ദി സ്പോട്ട് മാസ്റ്റർ പറഞ്ഞു തരുന്നു, ഞങ്ങൾ ചെയ്യുന്നു, അതായിരുന്നു രീതി. ഈ പാട്ടോടു കൂടി മലയാളത്തിൽ നന്നായി നൃത്തം ചെയ്യുന്ന യുവനായകരുടെ ലിസ്റ്റിലേക്ക് ഞാനും കയറി എന്ന് കൃഷ്ണ പറഞ്ഞു.