മാ​പ്പു​പ​റ​യ​ണം…​വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​ടെ തോ​ളി​ൽ കൈ​വ​ച്ച് സു​രേ​ഷ് ഗോ​പി; ത​ട്ടി​മാ​റ്റി​യി​ട്ടും വീ​ണ്ടും കൈ​വ​ച്ച് ന​ട​ൻ; പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മ്പോ​ൾ…

തി​രു​വ​ന​ന്ത​പു​രം: ചോദ്യം ചോദിക്കുന്നതിനിടെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ബി​ജെ​പി നേ​താ​വും സി​നി​മാ താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ പ്ര​തി​ഷേ​ധം.ക​ഴി​ഞ്ഞദി​വ​സം കോ​ഴി​ക്കോ​ട് വെ​ച്ച് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യു​ടെ തോ​ളി​ല്‍ സു​രേ​ഷ് ഗോ​പി കൈ​വെ​യ്ക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍ അ​പ്പോ​ള്‍ ത​ന്നെ കൈ ​ത​ട്ടി​മാ​റ്റി​യി​രു​ന്നു. എന്നാലിത് ആ​വ​ര്‍​ത്തി​ച്ചിരുന്നു. അപ്പോഴും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ കൈ ​ത​ട്ടിമാ​റ്റി​യി​രു​ന്നു.

സം​ഭ​വത്തിൽ സു​രേ​ഷ് ഗോ​പി​ക്ക് എ​തി​രേ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​നി​താ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​യു​ഡ​ബ്ല്യു​ജെ അ​റി​യി​ച്ചു. മ​റ്റു നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

തെ​റ്റ് അം​ഗീ​ക​രി​ച്ച് സു​രേ​ഷ് ഗോ​പി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. കി​ര​ണ്‍ ബാ​ബു​വും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment