കൊച്ചി: കേന്ദ്രമന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ കെഎപി ബറ്റാലിയനിലെ ഉന്നത ഉദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെ എ പി അഞ്ചാം ബറ്റാലിയന് അസിസ്റ്റന്റ് കമാന്‍ഡന്റ് എസ്.സുരേഷിനെയാണു മാറ്റിനിര്‍ത്തിയത്.
രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.