മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കോ​ലം ക​ത്തി​ക്ക​ൽ: പോ​ലീ​സും സി​പി​എ​മ്മും ത​മ്മി​ൽ ത​ർ​ക്കം; ഏ​രി​യാ സെ​ക്ര​ട്ട​റി​യും എ​സ് ഐ​യും ത​മ്മി​ൽ വാ​ക്പോ​ര്

മാ​ന്നാ​ർ : രാ​ഹൂ​ൽ മാ​ങ്കൂ​ട്ട​ത്തിലിന്‍റെ കോ​ലം ക​ത്തി​ച്ച​ത് പോ​ലീ​സും സിപിഎമ്മും ​ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ച്ചു. ത​ർ​ക്കം സ്‌​റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​തോ​ടെ സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി​യും എ​സ് ഐ​യും ത​മ്മി​ലു​ള്ള വാ​ക്പോ​രാ​യി മാ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സിപിഎം ​നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ എംഎ​ൽഎ ​സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് രാ​ഹു​ലിന്‍റെ കോ​ലം ക​ത്തി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ഇ​വ​രെ ജീ​പ്പി​ൽ ക​യ​റ്റി സ്‌​റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​യ സി ​പിഎം ​ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ​ൻ. ശെ​ൽ​വ​രാ​ജി​നോ​ട് എ​സ് ഐ ​ത​ട്ടിക്കയ​റു​ക​യും താ​ൻ ആ​രാടോ​യെ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്ത​ത് ഇ​യാ​ളെ പ്ര​കോ​പ​നാ​ക്കു​ക​യും എ​സ് ഐ​യോ​ട് ക​യ​ർ​ക്കു​ക​യുമായിരുന്നു.

ഈ ​ഭാ​ഗം പോലീ​സ് മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. ഇ​തി​ന് മു​മ്പ് പ​ല​ത​വ​ണ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളും വി​വി​ധ കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി​യി​ട്ടും ആർക്കെതിരേയും പോലീസ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല.

സി ​പി എം പ്രതിഷേധിച്ചപ്പോ​ൾ കേ​സെ​ടു​ത്ത​താ​ണ് ഇ​വ​രെ പ്ര​കോ​പി​ച്ച​ത്. സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൂ​ടു​ത​ൽ സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ സ്‌​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

Related posts

Leave a Comment